ശരത്ക്കാലം
ആകാശം നെയ്തുകൂട്ടിയ
ചക്രവാളത്തിന്റെ
പട്ടുടയാടയിൽ നിന്നും
ശരത്ക്കാലം
ഭൂമിയുടെ വർണങ്ങളെ
വേർതിരിച്ചു...
അതിൽനിന്നൊരിത്തിരി
ചകോരങ്ങൾ ചിറകിലേറ്റി,
ചെമ്പകങ്ങൾ സുഗന്ധമാക്കി,
ഗ്രാമം ചന്ദനതിലകമാക്കി
സായാഹ്നം ഉലത്തീയിലുരുക്കി
സ്വർണമാക്കി
സായന്തനം ചിത്രത്തിലൊഴുക്കി
നക്ഷത്രങ്ങൾ മിഴിയിൽ തെളിയിച്ചു
പിന്നെയുമുണ്ടായിരുന്ന
ചായക്കൂട്ടിനെ ഞാനെന്റെ
സ്വപ്നങ്ങളിലിട്ടു
അതിൽ നിന്നുണർന്നു സമുദ്രം
ദേവദാരുക്കൾ
അശോകപൂവുകൾ
സ്വർണം കെട്ടിയ ജപമാലകൾ
അതിപ്പുറം അനന്തതയായിരുന്നു....
No comments:
Post a Comment