Saturday, December 11, 2010

നീ കറുത്ത പക്ഷി

അക്ഷരങ്ങളലൂറിയ
അറിവിനെ തീറെഴുതിയ ഒരു യുഗം
മുന്നിൽ വന്നു പറഞ്ഞു
നീയൊരു കറുത്ത പക്ഷി...
നിരക്ഷരരതേറ്റു പാടി..
പട്ടുസഞ്ചികളിൽ നിറഞ്ഞ
പണത്തിനു പുറകെയോടി
നിളയുടെ തീരമണലിനരികിൽ
കൂടാരം കൂട്ടിയ നിരക്ഷരതയിൽ
നിന്നുയർന്ന
വിഷപ്പുകയേറ്റു കരിഞ്ഞുവീണ
തുളസീദളങ്ങൾ കൈയിലേറ്റി
ഇടുങ്ങിയ മനസ്സുകൾ പാടി
നീയൊരു കറുത്ത പക്ഷി...
നിരക്ഷരരതേറ്റുപാടി...
വൈദ്യുതകമ്പിയിൽ തട്ടി
ചിറകു കരിഞ്ഞ കറുത്ത പക്ഷി
ചിതയിൽ നിന്നുയർത്തെഴുനേറ്റപ്പോൾ
നിളയിൽ മുങ്ങിതോർത്തി
ചുരം കടന്നുവന്ന
അമാവാസി പോലെ
കറുപ്പിലാണ്ട യുഗം പറഞ്ഞു
നീ കറുത്ത പക്ഷി...
നിരക്ഷരരതേറ്റു പാടി..

3 comments:

  1. ദേഷ്യം തീരെയില്ലെന്നഭിമാനിക്കുന്ന
    നിരക്ഷരർ ദേഷ്യം വരുമ്പോൾ
    മറ്റുള്ളവരെ പൂച്ച, പട്ടി, കാക്ക, കുരങ്ങ്
    എന്നൊക്കെ വിളിയ്ക്കും. അതവരുടെ
    സംസ്ക്കാരം.

    "നിളയിൽ മുങ്ങിതോർത്തി
    ചുരം കടന്നുവന്ന
    അമാവാസി പോലെ
    കറുപ്പിലാണ്ട യുഗം പറഞ്ഞു
    നീ കറുത്ത പക്ഷി...
    നിരക്ഷരരതേറ്റു പാടി.. "


    gud sisi
    Gayathri

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഗായത്രി,
    ദേഷ്യം വരില്ലെന്നഭിമാനിക്കുന്നവരല്ലവർ..
    ദേഷ്യം വരില്ലെന്നഭിനയിക്കുന്നവർ.....
    അങ്ങനെയുള്ളവർ മറ്റുള്ളവരെ പൂച്ച, കാക്ക
    എന്നൊക്കെ വിളിയ്ക്കും. കൃഷ്ണൻ സ്വമന്തകം
    മോഷ്ടിച്ചെന്നും, സീത അഗ്നിപരീക്ഷണം
    ചെയ്യണെമെന്നും പറയുന്ന
    (അ)ധർമ സംരക്ഷകരാണിവർ..
    നിറയാത്ത കലശങ്ങളിൽ നിന്നേ ഇങ്ങനെയുള്ള
    ശബ്ദകോലാഹലങ്ങൾ കേൾക്കാൻ കഴിയു...
    ajay..

    ReplyDelete