Friday, December 3, 2010

അവകാശികൾ

ശിരോലിഹിതങ്ങളെഴുതി
സ്വർണതൂലികയിലെ
സുവർണധൂളികൾക്കിടയിൽ
ഉലത്തീയിലെ കരിമുത്തുകളും കലർന്നു
അതിനവകാശിയെ തേടിനടന്നു
കാലം...
കാലത്തിന്റെ തേർചക്രങ്ങളിൽ
വീണുടഞ്ഞ കറുത്തമുത്തുതുണ്ടുകൾ
ആൾക്കൂട്ടം ഭൂമിയുടെ
ശിരോരേഖയിലേയ്ക്കിട്ടു
അതുകണ്ടാഹ്ളാദിച്ച പുഴയുടെ
ശിരോരേഖയിലും
വീണു കുറെയേറെ ചീളുകൾ...
മായ്ക്കാനാവാത്ത
ശിരോലിഹിതങ്ങളിൽ
മിശ്രണം ചെയ്ത
സുവർണധൂളികൾക്കിടയിൽ,
കറുപ്പുനിറമുള്ള
സൂക്ഷ്മബിന്ദുക്കൾക്കിടയിൽ
പുകമറയിൽ മാഞ്ഞു
സത്യം....
സുവർണമുദ്രാങ്കിതമായ സത്യം...

No comments:

Post a Comment