Saturday, December 4, 2010

ഹൃദ്സ്പന്ദനങ്ങൾ



പലരുമെഴുതിയ കഥയിൽ
കുരുങ്ങിക്കിടന്ന
നൂലിഴയിൽനിന്നടർന്നുവീണ
മുത്തിൽ ഒരു സ്വപ്നം
ആത്മാവിനെയൊളിപ്പിച്ചു..
പാദുകങ്ങളില്ലാതെ
വീഥിയിലലഞ്ഞവർ
ഋതുക്കൾ അവരുടെ
കാലടികളിലൂടെ
ദു;ഖമായ്, അശ്രുനീരായ്
കുളിരായ്, സന്തോഷമായ്
നടന്നുനീങ്ങുന്നതറിഞ്ഞു.....
കലർപ്പില്ലാതെ
കടും മഷിയിൽ മുങ്ങാതെ
കൈവിരൽതുമ്പിൽ
കൂടുകൂട്ടിയതാത്മാവിന്റെ
സ്പ്ന്ദനം....

No comments:

Post a Comment