Wednesday, December 1, 2010

മുനമ്പിനരികിൽ


മുനമ്പിനരികിൽ
ധ്യാനശിലയിൽ
ബ്രഹ്മോപദേശം
തേടിയെത്തി രണ്ടാം ജന്മം
തീപ്പെട്ടുപോയ ഒരു യുഗം
ഭാരച്ചുമടുകൾ ചിതയിലേറ്റി
ഭൗതികാവശിഷ്ടങ്ങൾ
നിളയിലൊഴുക്കി
അക്ഷതം തൂവി മറഞ്ഞു

മൺപാത്രങ്ങളിൽ നിറഞ്ഞൊഴുകി
കാവേരി, താമ്രപർണി, കൃതമാല
പർണശാലയിലൂടെ നടന്നുനീങ്ങി
അജ്ഞാതവാസമെഴുതിയ
ശിരോരേഖകൾ
കാലത്തിന്റെ രണ്ടായിപിളർന്ന
സ്തൂപവിടവിൽ നിന്നുണർന്നു
സഹസ്രപദ്മദലങ്ങൾ...
സഞ്ജീവനി..
അമൃത്.....
അക്ഷയപാത്രം...

മുനമ്പിനരികിൽ
സമുദ്രവും, കടലും, ഉൾക്കടലും
ഒന്നായി

1 comment:

  1. ചിന്തകള്‍ തീ കൊണ്ടെഴുതിയ
    കവിതയാണിത്.സമുജ്ജ്വലമീ കവിത

    ReplyDelete