ഹൃദ്സ്പന്ദനങ്ങൾ
ത്രേതായുഗത്തിനരികിൽ
രണ്ടായ ഭൂമിയിലൂടെ
വൈദേഹി മാഞ്ഞുപോയി
ഇരുണ്ട യുഗത്തിനെ കൈയിലേറ്റി
രാമൻ രാജസിംഹാസനത്തിലേറി
എഴുതാൻ വാക്കുതേടി
ഇതിഹാസം വാൽമീകിയുടെ
കൈവിരൽതുമ്പിൽ വിതുമ്പി
എഴുതിതീർക്കാത്ത
കൽപ്പിതകഥളിൽ
ഗന്ധകധൂളികൾ തൂവി
കാലമാഹ്ളാദിച്ചു
തപസ്സിലാണ്ട ഭൂമിയുടെ
ജപമണ്ഡപങ്ങളിൽ
വിവേവികൾ ഇടവേളകളിൽ
കൽച്ചീളുകളെറിഞ്ഞു
ഭൂമിയുടെ ഭ്രമണതാളങ്ങളിൽ
ആ കൽച്ചീളുകൾ
പ്രവാചകരുടെ ശിരസ്സിൽ വീണുടഞ്ഞു
അവരുടെ ശിരസ്സിലെ മൺതരികൾ
കടൽത്തീരമണലിലൊഴുകി
കാലം കൽപ്പിതകഥകൾതേടി
കടൽത്തീരമണലിൽ തപസ്സിരുന്നു.....
Rama of Tretayuga thought of his kingdom and people more than him and Sita. He had pain in him when he asked for Sita to do a second fire test and Sita walked away to earth becuse she thought as a woman her integrity shud not be tested again and again. But look at the people who claim themselves as Rama in this Kaliyuga. The moment one Sita goes these Ramas marry another one like Silk Smita who can generate money in style out of any source and go around for honeymoons and assume how smart the way it is to be like that. These Ramas do not have any feelings for their Nation or People but only feelings for them and for money/comforts and for those who liberally praise them in all their actions.
ReplyDeleteAjay