Friday, November 26, 2010

ഹൃദ്സ്പന്ദനങ്ങൾ

പുതിയ വഴിയിൽ
വന്നു നിന്നു
ദൃശ്യമായ രേഖകളുടെ
സമന്വയം
ഭൂമിയുടെ രൂപരേഖയിൽ....
ഭൂമധ്യരേഖയുടെ
അദൃശ്യത...
ത്രികോണങ്ങളിൽ
തൂങ്ങിനിന്നാടിയ
ആകുലതകൾ മഞ്ഞുപാളികളിൽ
ഘനീഭവിച്ചു
തണുത്തുറഞ്ഞ മഞ്ഞായി മാറി
ഒരു ഗിരിമകുടം
ഭൂമിയുടെയരികിൽ
കൈകോർത്തു നടന്നു
ഋതുക്കൾ
ദക്ഷിണായനത്തിലെ
കൃഷ്ണപക്ഷത്തിൽ
നിലാവ് മാഞ്ഞുപോയ
രാവിനെ ഒരു ചിമിഴിലാക്കി
ഓട്ടുവിളക്കിൽ എണ്ണതിരിയിട്ട്
അദൃശ്യമായ ഒരു ദൃശ്യത
മുന്നിലുണർന്നുവന്നു.....

No comments:

Post a Comment