പാതിരാവിൽ
തണുത്തറഞ്ഞ മഞ്ഞുപാളികളിലൂടെ
നവംബർ നടന്നു നീങ്ങുമ്പോൾ
പാതിയടഞ്ഞ മിഴിതുറന്നു
പാതിരാപ്പൂക്കൾ....
ശബ്ദഘോഷങ്ങൾ നിലച്ച
അരങ്ങിലിരുന്ന്
ശരത്ക്കാലമെഴുതി
പവിഴമല്ലിപ്പൂക്കളുടെ കഥ
അശോകത്തണലിലെ
സന്ധ്യകളിൽ മിന്നി
സ്വർണവർണം...
മിഴി രണ്ടിലുമൊതുങ്ങാതെ
ഭൂഗൃഹങ്ങളിലുമൊതുങ്ങാതെ
ചതുർയുഗങ്ങളിൽ
ഹവിസ്സായി കത്തിയാളിയ
അഗ്നിയിലുമൊതുങ്ങാതെ
വളർന്നുവലുതായി
ചിന്താമണ്ഡലം..
അതിന്റെ വിടവിൽ
നവംബറിലെ മഞ്ഞിലുറഞ്ഞു
കാലം....
No comments:
Post a Comment