Tuesday, November 23, 2010

ഹൃദ്സ്പന്ദനങ്ങൾ

തനിയെ നടക്കുമ്പോൾ
ആകുലതയുടെ ആരവം
നിശബ്ദമാകും....
ഹൃദ്സ്പന്ദനങ്ങളിൽ
നിന്നുണരും യാഥാർഥ്യം
അരികിൽ കൂടെയുണ്ടാവും
മൂടുപടമണിയാത്ത സത്യം
ആപത്ഘട്ടങ്ങളിൽ
അണയാതെ ഹൃദയത്തിലുണരും
ഒരു വിളക്ക്
ആ വിളക്കിനരികിൽ
ഒരു മുഖമുണ്ടാവും
മൂടുപടമിടാത്ത ദൈവമുഖം
അതിനരികിൽ
ആൾക്കൂട്ടമുണ്ടാവില്ല
രാജചിഹ്നങ്ങളുണ്ടാവില്ല
അതിലുണ്ടാവും
ചന്ദനസുഗന്ധം,
പൂക്കാലങ്ങൾ,
നറും വെണ്ണ..
അതിനപ്പുറമുള്ളതെല്ലാം
ചിതൽപ്പുറ്റുകളിൽ മായും
ചിതയിലെരിയും
നിർവചനങ്ങളുടെ കടലാസിൽ
അന്നെഴുതാൻ
ആപ്തവാക്യവുമായ്
അക്ഷരങ്ങളുണരും...

No comments:

Post a Comment