ഉൾക്കടൽ
നിറം മങ്ങിയ ഓർമയുടെ
നിറപ്പകിട്ടില്ലാത്ത
ജലഛായാചിത്രങ്ങൾ
തൂങ്ങിയാടുന്ന പൂമുഖമുറ്റം..
അലങ്കോലപ്പെട്ട മേന്മയേറിയ
തത്വങ്ങളിൽ നെരിപ്പോടുകളിൽ
തീ തേടുന്നു ആത്മാഭിമാനികൾ....
പുകയൂതി നിൽക്കുന്നു
രാത്രിയുടെ വ്യസനം....
ശിരോലിഹിതങ്ങളിൽ
എഴുത്തുമഷിതുള്ളികളിറ്റിക്കുന്ന
പുഴയുടെ കീർത്തിപ്രഭാവങ്ങൾ..
എല്ലാ നിറങ്ങളും
കോരിയൊഴിച്ച
കാലത്തിന്റെ ചിത്രപടത്തിൽ
നിഗൂഢതയുടെ
മുഖാവരണങ്ങൾ....
ശരത്ക്കാലത്തിനരികിൽ
ദീപാവലി..
ഭൂമിയുടെ ചലിക്കുന്ന വിരൽതുമ്പിലെ
ശൂന്യതയ്ക്കായ് തപസ്സിരിക്കുന്ന
സൂര്യമണ്ഡലം....
തൂവൽസ്പർശം പോലെ
മനസ്സിലേയ്ക്കണയുന്ന
ശീതീകരിക്കുന്ന സാന്ത്വനം
ഉൾക്കടൽ....
No comments:
Post a Comment