ഭൂമി
കടലിലേയ്ക്ക് തുറന്ന
ജാലകവാതിലിലൂടെ
സന്ധ്യാവിളക്കൂതിക്കെടുത്തി
അകത്തേയ്ക്കുവന്ന കലിയുഗം
കാലത്തിന്റെ നെടുമ്പുരകളിൽ
കറുപ്പിന്റെ ഋണവുമായ്
തപസ്സിരുന്നു
ഭൂമിയുടെ എഴുത്തുശാലയിലെ
എഴുത്തക്ഷരങ്ങൾ
മിനുസപ്പെടുന്നതിൻ മുൻപേ
ആൾക്കൂട്ടം ചുറ്റിലും തൂവി കനലുകൾ
കനലിൽ കത്തിവീണ
മേൽവിതാനങ്ങളുടെ
മേൽക്കൂരയ്ക്കരികിൽ
ഭൂമി സുരക്ഷാവലയവുമായ്
കാവലിരുന്നു
പട്ടുറുമാൽ തുന്നി കാന്തിയേറിയ
സ്വർണനൂലുകളുമായ്
വന്നു ശരത്ക്കാലം
ശരത്ക്കാലത്തിനരികിൽ
കനലുകൾക്കിടയിൽ
മിന്നിയ അക്ഷരങ്ങളെ
കൈയിലേറ്റി ഭൂമി
യാത്ര തുടർന്നു....
No comments:
Post a Comment