Sunday, November 7, 2010

 ഹൃദ്സ്പന്ദനങ്ങൾ

ആകാശമൊരു ആൽവൃക്ഷതണലായ്
മനസ്സിനെ വലയം ചെയ്യുന്നു
നീണ്ടു നീണ്ടു പോയ വഴിയിലൂടെ
ദിനരാത്രങ്ങൾ നടന്നുനീങ്ങി
വിരൽതുമ്പിൽ പളുങ്കുമണിപോലെ
ഒരു മഴതുള്ളി.....
ആ മഴതുള്ളിയൊഴുകി
ആത്മാവിലേയ്ക്ക്
വിരലുകൾക്കുള്ളിൽ കാവിപുതച്ച
സന്ധ്യ തപസ്സിനായെത്തി
ജപമാലയിലെ മുത്തുകളെണ്ണി
കടൽക്കാറ്റൊഴുകി
ചന്ദനസുഗന്ധമുള്ള സോപാനത്തിൽ
നിർനിമേഷം നിന്നു ഭൂമി
പ്രദക്ഷിണവഴിയിൽ
വാദ്യഘോഷങ്ങൾ.....
ആൽവൃക്ഷശിഖരങ്ങളിൽ
കൂടുകൂട്ടിയ അക്ഷരങ്ങൾ
തൂവലുകൾ പോലെ
ആലിലകളിലുരുമ്മി
മനോഹരമായ സന്ധ്യയുടെ
കൽമണ്ഡപങ്ങളിലേയ്ക്ക്
ഭൂമിയെ തേടിയെത്തി.......

No comments:

Post a Comment