സ്വപ്നം
ഒരിയ്ക്കൽ പൂമുഖവാതിൽ
തുറന്നെത്തി ഒരു സ്വപ്നം..
ആ സ്വപ്നത്തിന്റെ മിഴിയിൽ
സന്ധ്യാദീപങ്ങളും
ആകാശത്തിലെ നക്ഷത്രങ്ങളും
പൂവു പോൽ വിടർന്നു...
വാർമുടിക്കെട്ടിൽ ദശപുഷ്പം ചൂടി നിന്ന
സായന്തനത്തിൽ
കൃഷ്ണക്രാന്തിയുടെ സുഗന്ധമൊഴുകിയ
സോപാനങ്ങളിൽ
അഷ്ടപദിയുണർന്ന
ഇടക്കയിൽ ശ്രുതിയിട്ട്
ചന്ദനതൈലം പൂശി
കൽഹാരപൂവുകൾക്കുള്ളിൽ
ആ സ്വപ്നം ഒരു കവിതയായ്
വിടർന്നു.......
No comments:
Post a Comment