എഴുത്തോലകൾ
എവിടെയോ യാത്രപോയ
ആയുർരേഖയുടെ വിഹ്വലതകൾ
മടങ്ങിവരുമ്പോൾ
കാലം ഇലപൊഴിയും
വൃക്ഷശിഖരങ്ങളിലിരുന്നെഴുതി
ശരത്ക്കാലത്തിനൊരു
ചരമഗീതം.....
ദീപാവലിമൺചിരാതുകളിൽ
എണ്ണ നിറയുമ്പോൾ
പ്രകാശവലയങ്ങളിലൂടെ
ശീതീകരണമുറിയിലെ
തണുപ്പിൽ നിന്നും
ആയുർരേഖകളുണർന്നു
യാത്രപോയ എഴുത്തോലകളുമായ്
മടങ്ങിയെത്തി ഒരു സ്വപ്നം
ആ സ്വപ്നത്തിൽ ദീപാവലി
പ്രകാശത്തിന്റെ പൂക്കാലമായ്....
മൺചിരാതുകളിൽ തെളിഞ്ഞ
ദീപാവലിയിൽ
രാവിന്റെ കരിമഷിതുള്ളികൾ
മാഞ്ഞുപോയി......
No comments:
Post a Comment