ശരത്ക്കാലം...
അനവസരത്തിൽ
അപ്രതീക്ഷിതമായി
മുന്നിൽ വളർന്നു പന്തലിച്ചു
തണൽമരങ്ങൾ
മഴക്കാലത്തിലെ....
മഴയിലൊഴുകിയ
ഇലയിതളുകളിൽ
വന്നിരുന്നു ഒരുവരിക്കവിത
പിന്നെയാകാശത്തിൽ
മുഴങ്ങി മഴയുടെ
താണ്ഡവം,,,
അന്ന് തണൽമരങ്ങളിൽ
നിഴൽപ്പാടുകൾ വളർന്നിരുന്നില്ല
പിന്നെയൊരു ഗ്രീഷ്മത്തിൽ
തണൽമരങ്ങൾക്കരികിൽ
നിഴലനങ്ങുന്നത് കണ്ടു
പിടികിട്ടാനാവാത്ത
പല മുഖങ്ങളുള്ള നിഴലുകൾ
ആ നിഴലുകൾ വളരുന്തോറൂം
ഭീതിദമായ മൗനവും വളർന്നു
പിന്നെയതെവിടെയോ തളർന്നുവീണു
അനവസരത്തിൽ
അപ്രതീക്ഷിതമായി
മഴുവേന്തിവന്നു സംഹാരം
മൃതസജ്ഞീവനിമന്ത്രം ചൊല്ലി
ഭൂമി രുദ്രാക്ഷമെണ്ണി
അരയാൽത്തറയിൽ
ഭൂമിയ്ക്ക് കൂട്ടിരുന്നു
ശരത്ക്കാലം...
No comments:
Post a Comment