Thursday, November 11, 2010

ഹൃദ്സ്പന്ദനങ്ങൾ

രംഗമണ്ഡപങ്ങളിൽ
പൊയ്മുഖമണിഞ്ഞ്
അണിയറയിൽ
ചതുരംഗക്കരു നീക്കി
കവാടങ്ങളിൽ കാവലായ് നിന്ന
ആഭിജാത്യമഹത്വം
വാതിൽപ്പടിയിൽ തൂക്കി
ഒരേകഥപറയുന്ന
രാവിന്റെ മുഖച്ചിത്രം .....
സംഘവൈചിത്ര്യങ്ങളുടെ
കൂട്ടായ്മയിൽ
കൈമുദ്രയർപ്പിക്കാതെ
നടന്നകന്ന ഭൂമിയുടെ
ശംഖിൽ നിറഞ്ഞൊഴുകി
വ്യത്യസ്ഥമായ ലോകം
എഴുതാനുയർത്തുന്ന
വിരൽതുമ്പുകളെ
നോവിക്കാനറിയാത്ത
വിശ്വസിനീയമായ വൃന്ദാവനം...
പടകൂട്ടിയണയുന്ന
പരിചിതമായ അപരിചിതത്വത്തിന്റെ
മുദ്രാങ്കിതങ്ങൾ തീർത്ത
എഴുത്തുതാളുകൾ കാറ്റിലൊഴുക്കി
ശരത്ക്കാലസായാഹ്നത്തിൽ
പൊയ്മുഖങ്ങളില്ലാത്ത
ലോകത്തിലേയ്ക്ക് ഭൂമി
യാത്രയായി.....

No comments:

Post a Comment