Wednesday, November 24, 2010

ഹൃദ്സ്പന്ദനങ്ങൾ

അനീതിയോടുള്ള
ആത്മരോഷത്തിൽ
നിന്നൊഴുകുന്ന ഹൃദ്രക്തത്തിൽ
അസൂയയപ്പാടുകളുണ്ടാവില്ല
അവിടെയൊഴുകും ഒരു കടൽ......
പ്രാണികൾ തിന്നു തീർക്കുന്ന
ചായകൂടിൽ മുങ്ങിയ
പ്രദർശനശാലകളിൽ നിന്നകലെ
ഭൂമിയുടെ മഹാധമിനികളിൽ
ആ ഹൃദ്രക്തം കടൽപോലൊഴുകും
ചിതൽ നിന്നുപോകുന്ന
വർത്തമാനക്കടലാസിലെ
വാർത്താകോളത്തിൽ
മഹത്വം വിൽപനയ്ക്ക്
നീട്ടുന്ന സൗഹൃദത്തിന്റെ
വിലകുറഞ്ഞ അസ്ഥിത്വം...
അതിൽ നിന്നകലെ...
യാഥാർഥ്യബോധമണ്ഡലങ്ങളിൽ
ഒരു ചെറിയ മൺവിളക്കിൽ
നിറയും അഗ്നി...
സത്യം.....

No comments:

Post a Comment