Sunday, November 7, 2010

ശരത്ക്കാലമഴ

മുനമ്പുകളിലൊഴുകിയ കടൽ
മനസ്സിലുണരുമ്പോൾ
തീർഥാടനം ചെയ്തുവന്ന
കാറ്റിൽ ചെമ്പകപ്പൂക്കളുടെ പരിമളം
ആരണ്യകത്തിൽ തപസ്സിരുന്ന
പർണശാലയിലെ ശിലകളിൽ
ആത്മീയതയുടെ അതിഭാവുകത്വം
ഉൾവെളിച്ചം തേടി സന്ധ്യ
നടന്ന വഴിയിൽ അസ്തമയം
ആത്മസംയമനം തേടി
ആൽത്തറയ്ക്കരികിലെ
ദീപസ്തൂപങ്ങളിൽ
എണ്ണത്തിരികൾ മിന്നി
രാവിന്റെ മുഖപടങ്ങളിൽ
ഇരുട്ടുനിറയുമ്പോൾ
കാരാഗൃഹവാതിലുകൾ തുറന്ന്
പ്രകാശപൂരിതമായ ഒരു യുഗം
ഭൂമിയെ തേടിയെത്തി...
മുനമ്പുകളിലുലഞ്ഞ്
കുളിരുമായ് ഒരു ശരത്ക്കാലമഴ
ഹൃദയത്തിൽ പെയ്തൊഴുകി

No comments:

Post a Comment