ശരത്ക്കാലത്തിലെ പ്രഭാതം
ശരത്ക്കാലത്തിലെ പ്രഭാതത്തിൽ
എഴുതാനിരുന്ന നാലുകെട്ടിലെ
കൽച്ചുമരുകളിൽ കരിപുകയിൽ മൂടിയ
എണ്ണച്ചായാചിത്രങ്ങൾ
പഴമയുടെ താളിയോലകൾ തുറന്നു..
അരികിൽ ആധുനികതയുടെ
ചായക്കൂട്ടിലുണർന്നു
മിഥ്യ....
അറിവിന്റെ വഴിയിൽ
മുൾവാകതൈകളുമായ് നടന്നു
അറിവില്ലായ്മ....
നദീതീരങ്ങളിൽ കൂടുകൂട്ടി
വിദ്യയുടെ വിവേചനം..
അരമനയിലെ തൂവൽതൂലികയിലും
കുടിലിലെ കരിക്കോലുകളിലും
അക്ഷരലിപികൾ
ഭദ്രമായ് സൂക്ഷിച്ചു
അനശ്വരത......
എഴുതി മായ്ക്കാനാവാത്ത
മനസ്സിന്റെ വാതിലുകൾ
തുറന്നു തുടിയിട്ടുണർന്നു
ശരത്ക്കാലത്തിലെ പ്രഭാതം...
No comments:
Post a Comment