മൗനം
സഭാമണ്ഡപങ്ങളിൽ
വിശ്വസീനീയതയുടെ
മുഖപടമിടുന്ന മാന്യത
ഒരു പാഴ്വസ്തു....
ചുറ്റും പണിതുയർത്തിക്കെട്ടിയ
സാഹിത്യവിപണിയിൽ
നിന്നുണരുന്ന
ശബ്ദരഹിതമായ അല്പത്തം
മൗനം....
അതിനരികിൽ തൂങ്ങിയാടുന്ന
വാൾമുനയിൽ കുരുതികഴിക്കപ്പെട്ട
ആത്മാക്കളുടെ ഹൃദയത്തിൽ
നിന്നിറ്റുവീഴുന്ന
രക്തതുള്ളികളിൽ നൃത്തം
ചെയ്യുന്ന മൗനാഹ്ളാദം....
എല്ലാമൊടുങ്ങി
ചിതയിൽ കത്തിയമരുമ്പോഴും
ആഹ്ളാദിക്കും മൗനം
അതുമൊരു വിജയം
ബാക്കിപത്രം
ചെയ്തുകൂട്ടി പെരുക്കിയ
കർമഭാണ്ഡങ്ങളിലെ
കറുപ്പ്
മൗനത്തിന്റെ മറ്റൊരു മുഖം.....
No comments:
Post a Comment