ശംഖ്
മണ്ണിന്റെ ചെങ്കൽനിറമൊഴുകിയ
കുന്നിന്മുകളിൽ കണ്ട
ആകാശത്തിനരികിൽ
ശൂന്യാകാശം പണിതുയർത്തിയ
ഉപഗ്രഹവലയങ്ങൾ നൃത്തമാടി
ദ്രുതതാളങ്ങളിൽ കാലിടറിയ
ഒരുപഗ്രഹപേടകം
ഭൂമിയിൽ വീണുടഞ്ഞു
ഉടഞ്ഞ ചില്ലുകൾ കടലിലൊഴുക്കി
മഹാസമുദ്രതീരങ്ങളിൽ
വീണ്ടും കാഹളമൂതിയ
ആൾക്കൂട്ടത്തിനരികിൽ
ഉപദ്വീപൊരു ശംഖായി മാറി
ആ ശംഖിൽ നിന്നൊഴുകി
ആകാശഗംഗ...
ദർഭനാമ്പുകളിൽ
പവിത്രം കെട്ടിയുണർന്ന
അഭിഷേകതീർഥം....
No comments:
Post a Comment