നവംബർ
നവംബർ ഒരു മഞ്ഞുപാളിയായി
മാറിയ ശരത്ക്കാലരാവിൽ
ജാലകവിരിനീക്കി
ആകാശം നോക്കിയിരുന്ന
മനസ്സിനരികിൽ
മാനസസരസ്സിലെ
മഞ്ഞുമലകൾ പോലെ
മൂടൽമഞ്ഞുയുർന്നു
സമുദ്രനിരപ്പിൽ നിന്നുയർന്ന
ഭൂതരംഗങ്ങളിൽ
നിന്നാരോ കവർന്നെടുത്തു
പട്ടുനൂലിൽ നെയ്ത
ഗ്രാമത്തിന്റെ പട്ടുപുതച്ച
നെൽപ്പാടങ്ങൾ....
ഒരോ നൂൽതുമ്പിലും
വിരിഞ്ഞ പൂവുകളെ
കവർന്നെടുത്തു ഒരു ഋതു..
താഴ്വാരങ്ങളിൽ പൂത്തുലഞ്ഞ
കദളിപൂവുകൾ
നിറഞ്ഞ പൂക്കളങ്ങളുടെ
ഓർമയിൽ നിന്നകന്നുപോയി
ഓർമതെറ്റുകൾ....
നവംബറിനു നഷ്ടപ്പെടാനെന്ത്??
ആരോ പറഞ്ഞു
ഒരേയൊരു ഡിസംബർ മാത്രം....
No comments:
Post a Comment