Thursday, November 11, 2010

പ്രഥമശ്രുതി

അരികിലെവിടെയോ
ജീവസ്പന്ദനങ്ങൾ
മാഞ്ഞുപോകാത്ത
കുറെ അക്ഷരങ്ങൾ
ഉടഞ്ഞ ചില്ലുകൂടുകൾക്കരികിൽ
നിന്നും മെല്ലെ നടന്ന്
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങളിലലിഞ്ഞു..
എഴുത്തുമഷിക്കുപ്പികളിൽ
വീണ്ടും വീണ്ടും നിറയുന്ന
വർണ്ണക്കൂട്ടുകളിൽ
നിന്നകലെ
അന്തരാത്മാവിൽ
അക്ഷരങ്ങൾ
പുനർജനിമന്ത്രമെഴുതി..
പണിപ്പുരകളിൽ വിടർന്ന
ശില്പങ്ങളിലുണർന്നു
കാവ്യഭാവം....
മഴത്തുള്ളികൾ വീണൊഴുകിയ
ശരത്ക്കാലഭംഗിയിൽ
ഗ്രാമം സൂക്ഷിച്ചു
ഭൂമിയുടെ ഹൃദയം
ഹൃദ്സ്പന്ദനതാളം..
ഓടക്കുഴലിലെ
പ്രഥമശ്രുതിപോൽ....

No comments:

Post a Comment