ഋതുഭേദം
നടന്നുനീങ്ങിയ ഋതുക്കളിൽ
ഒന്നെന്നോടു പറഞ്ഞു
പ്രതിക്ഷയുടെ ചിറകിൽ
സ്വപ്നങ്ങൾ നെയ്യുന്ന
വസന്തത്തെ ഗ്രീഷമം
ഒരു നാൾ കനൽത്തീയിലിടും
തീയിൽ നിന്നുണരും
മറ്റൊരു ഋതു...
മഴതുള്ളികളിൽ
പലതുമൊഴുകിപ്പോകും
ഒഴുക്കിനെതിരെയൊഴുകുന്ന
പൂവുകളിൽ നിന്നുണരും
വീണ്ടുമൊരു ഋതു
നവരാത്രിമണ്ഡപങ്ങളിൽ
സംഗീതമായ്
മൺചിരാതുകളിൽ
ദീപാവലിയായ്
വിളക്കുകളെല്ലാം കെട്ടുപോകുമ്പോഴും
ആകാശത്തിലുണരും
നക്ഷത്രവിളക്കുകൾ...
No comments:
Post a Comment