Wednesday, November 3, 2010

സഹനത്തിനതിരുകളിൽ

സഹനത്തിനുമുണ്ടതിരുകൾ
വേലികൾ, മതിലുകൾ
നിർവചനങ്ങൾ, യുക്തികൾ
അനിവാര്യമായ വാക്കുകൾ
ചുറ്റുവലയങ്ങൾ........
സഹനത്തിനതിരുകൾ
തകർന്ന ഭൂമിയുടെ യാത്രാവഴി
അവിടെയുയരുന്നു
ഗോവർദ്ധനം...
ഒരു ചെറുവിരൽ.....
ഓടക്കുഴൽ.....
ചിത്രാപൗർണിമി....
അമാവാസി......
എത്രയെത്ര ദിനരാത്രങ്ങൾ
നിർണയവിധികളിൽ
സഹനത്തിന്റെ
ചില്ലുകൂടുകളുടയുന്ന ശബ്ദം
പെയ്തൊഴുകി മാഞ്ഞ മഴ
വീണ്ടും ശരത്ക്കാലം....
ഇലകൾ പൊഴിയുന്നു
ചുറ്റുവലയങ്ങളിൽ.....
സഹനത്തിനതിരുകളിൽ........

No comments:

Post a Comment