Saturday, November 20, 2010

ഹൃദ്സ്പന്ദനങ്ങൾ

മാർഗവിഘ്നമായ്
ഭൂമിയുടെ മുന്നിൽ നിന്നു
കെട്ടുപിണഞ്ഞ ശിരസ്സുകളിൽ
നിന്നൊഴുകിയ അപര്യാപ്തത
ഭൂമിയുടെ ശ്വാസനിശ്വാസങ്ങൾ
അളന്നു തൂക്കിയ
തുലാസുകൾ സൂചികകളിൽ നിന്നടർന്നു
മിഴികളിലൂടെയൊഴുകിയ
അഴലിൽ അഗ്നിപുഷ്പങ്ങൾ വിടർന്നു
ഒരോ പൂഴിമൺതരിയിലും
വിവേകമന്ത്രമെഴുതി
അവിവേകികൾ..
അനശ്വരത തേടി നടന്നു
ആതുരാലയങ്ങൾ
സ്നേഹം പ്രകടനപത്രികകളിൽ
ആഘോഷിക്കപ്പെട്ടു
ആൾക്കൂട്ടം കൈയിലേറ്റി
ആർഭാടത്തിന്റെ ശൂന്യത
ഒരിതൾകൊഴിഞ്ഞ പൂവുപോൽ നിന്നു
സായാഹ്നം
വഴിയിലൂടെ തനിയെ നടന്നു
പ്രശാന്തിയിൽ നിന്നുണർന്ന
അക്ഷരലിപികൾ...

No comments:

Post a Comment