Wednesday, November 17, 2010

ഹൃദ്സ്പന്ദനങ്ങൾ

ഉലയുന്നു കടൽ
ഉൾക്കടലിന്റെ ഉൾഗൃഹങ്ങളിൽ
അശാന്തി
നിറഞ്ഞ മൺപാത്രങ്ങളിൽ
തുള്ളിപെയ്യുന്ന മഴ
ഇരുണ്ട നവംബറിലെ
തണുപ്പിൽ നിന്നുണർന്ന
പുലർകാലമഞ്ഞിൽ
കൂടുകൂട്ടുന്നു അസ്ഥിരചിന്തകൾ
കൂട്ടം തെറ്റിയ മേഘങ്ങൾ
ആകാശത്തിനരികിൽ
കോറിയിടുന്നു
ആധുനികചിത്രപടങ്ങൾ
ശരത്ക്കാലസന്ധ്യയിൽ
എവിടെയോ മറന്നുവച്ച
വിളക്കിൽ എണ്ണപകർന്ന
ഭൂമീ നീ തന്നെ സത്യം....
അശാന്തിയിലെ ശാന്തിയിൽ
നിന്നുണരുന്നു ആത്മീയത
അക്ഷരങ്ങളുടെ മോക്ഷമാർഗം...
നിത്യത....

No comments:

Post a Comment