ഹൃദ്സ്പന്ദനങ്ങൾ
ചാരുതയാർന്ന സത്യമേ!
നീയൊളിക്കുന്നുവോ
ഓടക്കുഴലിൽ, മുളം തണ്ടിൽ
ഭൂമീ നിന്റെയനുസ്വനങ്ങളിൽ
നിന്നുണരുന്നു
തൊടുകുറിയിട്ട ഗ്രാമം...
കാവിപുതച്ച സന്ധ്യ....
എന്നെ തേടി വരുന്നു
കൽശിലകൾക്കുള്ളിലെ
കവിത,
മിഴാവിന്റെ താളം,
രാവിന്റെ തംബുരുനാദം.
കളിവിളക്കിനരികിൽ
തപസ്സിരുന്നു നക്ഷത്രമിഴികൾ
ക്ഷേത്രകലകൾ
തിരശ്ശീലമാറ്റിയരങ്ങിലെത്തുന്നു
കഥയറിയാതെയാട്ടം കണ്ടുറങ്ങി
കാലം...
No comments:
Post a Comment