ശരത്ക്കാലം
എന്നെതേടി വന്ന
ശരത്ക്കാലമേ!
നീയെന്നെയുൾക്കൊള്ളുക
ഇലപൊഴിയുന്ന നിന്റെ
മരച്ചില്ലകളിൽ
വാക്കുകൾ കൊണ്ടൊരു
സ്വർണക്കൂടു ഞാൻ പണിയാം
അതിൽ നീയെനിക്കായി
കനൽത്തീനിറയുന്ന
ഓറഞ്ചുകനകാംബരപ്പൂക്കളുടെ
ചായം പൂശുക
മഞ്ഞുപുതപ്പണിഞ്ഞ
വൃശ്ചികതുമ്പിൽ
നീയെന്റെയിരുമുടിയേറി
പമ്പാനദിയും കടന്ന്
ജന്മശൈലത്തിന്റെ
നിറുകയിലേക്ക് നടന്നുകയറുക
നിന്നെയോർമിക്കാൻ
ശരത്ക്കാലമേ
ഞാനെഴുതാം
പഴയ താളിയോലകളിൽ.....
No comments:
Post a Comment