Monday, November 22, 2010

ഹൃദ്സ്പന്ദനങ്ങൾ


മതിലുകൾക്കപ്പുറം
ആകാശമായിരുന്നു
ആകാശം സൂക്ഷിച്ചു
ചക്രവാളത്തിനരികിൽ
കടലിന്റെ ശ്രുതി...
ഹൃദ്സ്പന്ദനങ്ങളിൽ
നിന്നൊഴുകീ
വലംപിരിശംഖിലെ
തീർഥം...
സൗപർണിക...
മനസ്സിലൊഴുകീ വേറൊരു
കടൽ...
കരകാണാക്കടൽ...
മതിലുകൾക്കപ്പുറം
നിഴൽപ്പാടുകൾക്കപ്പുറം
മഞ്ഞുപാളികൾക്കപ്പുറം
വിരൽതുമ്പിലേയ്ക്കൊഴുകീ
പാലാഴി......
പദ്മദലങ്ങൾ.....
ഭൂമിയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു
ശരത്ക്കാലം.....

No comments:

Post a Comment