ഭൂമി
ഉറങ്ങാൻ മറന്ന പകലിനെ
മിന്നുന്ന വൈരമാക്കി മനസ്സിലിട്ടു
ഭൂമി...
അതിൻ നിന്നുണർന്നുവന്നു
വെളുത്ത പൂവുകൾ...
സൗഗന്ധികങ്ങൾ....
ശംഖുകൾ
അരികിലാടിയ
വെയിൽനാളങ്ങളിൽ
ശരത്ക്കാലമെഴുതി
കടലിന്റെ കല്പനകൾ
ചാണക്കല്ലിൽ തേഞ്ഞുമാഞ്ഞ
ചന്ദനസുഗന്ധം
അരികിലൂടെ നടന്നുപോയി
നീണ്ട പാത
പാതയോരത്ത് തളർന്നിരുന്നു
വിധി..
വിധിരേഖകൾക്കപ്പുറം
മഹാസമുദ്രനടുവിൽ
കാവിപുതച്ച ഭയരഹിതധ്യാനം....
ആ തുരുത്തിലെ ശാന്തിയിൽ
മഹാധ്യാനത്തിലെന്നപോൽ
മിഴിപൂട്ടി നിന്നു
ഭൂമി....
No comments:
Post a Comment