Monday, November 15, 2010

ഹൃദ്സ്പന്ദനങ്ങൾ

നിർവചിക്കാനാവും
ഇരുളിന്റെ ആവരണങ്ങൾ
അതിലെന്നും കറുപ്പിന്റെ
ചായക്കൂട്ടുകളൊഴുകും
എവിടെയോ നിറഭേദങ്ങൾ
നവംബർ ഭൂമിയുടെയരികിൽ
പത്തുമണിപ്പൂക്കൾ വിരിയിക്കുന്നു
എഴുതുന്ന അക്ഷരങ്ങൾ
മായിയ്ക്കാൻ ഉലകൾ തീർക്കുന്ന
നെരിപ്പോടുകൾ
പ്രകീർത്തനങ്ങൾക്കായ്
പട്ടുപരവതാനിയൊരുക്കി
രാജമന്ദിരങ്ങളിലണിഞ്ഞൊരുങ്ങുന്ന
ആവരണങ്ങൾ..
പലരുമെഴുതി മായ്ക്കാനാഗ്രഹിച്ച
അക്ഷരലിപികളിൽ
ആത്മാർഥതകണ്ട
വൃന്ദാവനം...
ഓടക്കുഴൽ..
കടമ്പുകൾ പൂക്കുന്നു
കാളിന്ദിയൊഴുകുന്നു..
അമൃതൊഴുകുന്നു
മനസ്സിൽ.....

No comments:

Post a Comment