Tuesday, November 9, 2010


ഹൃദ്സ്പന്ദനങ്ങൾ

 ലോകത്തിനാവശ്യം
പ്രതികരണശേഷി
നഷ്ടമായ മരക്കൂത്തുപാവകൾ
മുറിച്ചു മാറ്റിയ വൃക്ഷങ്ങളിലെ
ജീവൻ നഷ്ടമായ
മരക്കഷണങ്ങൾ
അതങ്ങനെ ജീവനില്ലാതെ
തോൽക്കൂത്തുപാവക്കാരന്റെ
ചരടിൽ തൂങ്ങുന്ന പാവകളെ
പോലെയാവും
പ്രതികരിക്കുന്ന അന്തരാത്മാവ്
തടവറയിലെ വിലങ്ങിൽ
ശ്വാസനിശ്വാസങ്ങൾ തേടിവലയും
എഴുത്തുമഷിതുള്ളികൾ
അറിവിന്റെ അക്ഷരലിപികളെ
പലർക്കും വേണ്ടി
തൂക്കി വിൽക്കും
പല വർണത്തിൽ......
പല രൂപഭാവത്തിൽ...
നിറപ്പകിട്ടിൽ മയങ്ങിവീഴുന്ന
മായികവിഭ്രമങ്ങൾ
അഭ്രപാളികളിലുയർത്തെഴുനേൽക്കും
ഭൂമിയുടെ കൈവിരൽതുമ്പിൽ
നിന്നുണർന്ന ഒരക്ഷരം
മനസ്സിലെഴുതി
ലോകത്തിനാവശ്യം
പ്രതികരിക്കാനറിയാത്ത
തോൽക്കൂത്തുപാവകൾ....
അന്തരാത്മാവിനാവശ്യം
വെളിച്ചം...
വിളക്കുകൾ....
ജീവസ്പന്ദനം.....
പ്രശാന്തി...

No comments:

Post a Comment