ശരത്ക്കാലഭൂമിയിൽ
ആകാശം അനന്തതയുടെ
സമുദ്രതീരം പോലെ മുന്നിൽ
തേരിൽ തളർന്ന ധനജ്ഞയം
ഉള്ളിലുണർന്ന വിഷാദയോഗം
അതിനരികിൽ
വിശ്വരൂപകവചം...
കവചം നഷ്ടമായ കർണൻ
സൂര്യവിഷാദം....
ഇരുളിന്റെ ആന്ദോളനങ്ങൾ....
ഭൂമിയുടെ തുളസിപ്പൂവുകൾ
ചന്ദനമരങ്ങൾ
ദേവദാരുക്കൾ
തപസ്സിരിക്കുന്ന തഥാഗതർ..
ആനന്ദമാർഗികൾ...
ദേവപ്രയാഗയിൽ സംഗമതീരങ്ങൾ..
കല്പദ്രുമം തേടിയ
കാവ്യമനസ്സുകൾ
കാലത്തിനതിരുകൾ
ലംഘിച്ചൊഴുകിയ
സമുദ്രം
അതിരുകൾ തേടിയ കാലം..
ഭൂമീ നിന്റെയതിരുകളിലിന്ന്
ശരത്ക്കാലം....
അഗ്നിവർണം.....
No comments:
Post a Comment