താളിയോലകൾ
പ്രതിഷ്ടാമന്ത്രങ്ങൾ
മാഞ്ഞുപോയ ഇടവേളയിൽ
പുനരുദ്ധരിക്കപ്പെട്ട
ഗോപുരവാതിലിനരികിൽ
തീർത്ത നടപ്പന്തലിലൂടെ
അകത്തേയ്ക്കു വന്നു
മുഖപടമിട്ട
അപരിചിതത്വം..
നീർച്ചോലകളിൽ നീന്തിയ
കൈതപ്പൂക്കളിറുത്തു നീങ്ങിയ
കാലം ഒരു സു:സ്വപ്നത്തിനെ
തടവറയിലാക്കിയാഹ്ളാദിച്ചു
അറവാതിലുകളടച്ചുറങ്ങിയ
ഗ്രാമം ശിരോലിഹിതത്തിലൂടെയോടിയ
പുരോഗമനഘോഷങ്ങളിലുണർന്നു
എഴുതിമുനതേഞ്ഞ നാരായതുമ്പിൽ
അക്ഷരങ്ങൾ ഇടറിവീണു..
താളിയോലകളിൽ
പഴമയുടെ ഗന്ധം
ചെമ്പകപ്പൂക്കളുടെ സുഗന്ധം....
No comments:
Post a Comment