Tuesday, November 9, 2010

കെടാവിളക്കുകൾ

ജപമാലയിൽ നിന്നടർന്നു വീണു
ഒരു രുദ്രാക്ഷം...
ഒരു മഴതുള്ളി...
അശ്രുകണം...
സീമാതീതമായ ചക്രവാളം
കടലിനരികിൽ
മതിലുകൾ പണിതു
താഴ്വാരങ്ങളിലെ
മരതകവനങ്ങളിലുണർന്നു
ആത്മശാന്തി
പാൽക്കുടങ്ങളുമായ്
നടന്നു നീങ്ങി ഗ്രാമം
ഗിരിനിരകൾക്കപ്പുറം
അതിരുകൾ തിരിച്ച നഗരം
തിരക്കേറിയ വീഥിയിൽ
യന്ത്രച്ചുരുളായൊതുങ്ങി
ജപമാലയിലെ രുദ്രാക്ഷങ്ങളെണ്ണി
ഗ്രാമത്തിന്റെ ആത്മാവ്
ആൽത്തറയിലെ
കൽതൂണുകൾക്കരികിലിരുന്നു
എന്നെതേടി വന്നു
ആകാശത്തിലെ അഗ്നിശലഭങ്ങൾ
കെടാവിളക്കുകൾ..
നക്ഷത്രങ്ങൾ...

No comments:

Post a Comment