സന്ധ്യയിൽ വിരിഞ്ഞ പൂവ്
ആകാശചെരിവിലൂടെ
ചക്രവാളവും താണ്ടി
മനസ്സൊഴുകീ
ഗൃഹാതുരത്വം വിട്ടുമാറാത്ത
ഭൂമിയുടെ സമുദ്രസങ്കല്പങ്ങളിൽ..
സമുദ്രതീരങ്ങളിലൂടെ
ഒഴുകിയ ചിപ്പികൾ
കാലത്തിന്റെ കടുംതുടികളിൽ
കൈമുദ്രപതിപ്പിച്ചു
ചിപ്പികൾക്കുള്ളിൽ
കടലായിരുന്നുവോ?
ഭൂമി തേടി
ചിപ്പികളൊഴുകി നീന്തിയ
ശരത്ക്കാലസന്ധ്യയിലെ
ഉൾക്കടലിന്റെ ശ്രുതി
പായ്നൗകയിൽ
മഞ്ഞുപാളികൾ മാറ്റി
മുന്നോട്ട് നീങ്ങുമ്പോൾ
മനസ്സിലുണർന്നു
ഒരു പൂവ്
സന്ധ്യയിൽ വിരിഞ്ഞ പൂവ്...
No comments:
Post a Comment