സാഗരസ്പന്ദനങ്ങൾ
ഘനശ്യാമവർണത്തിലൊഴുകിയ
സമുദ്രത്തിനരികിൽ
മനസ്സൊരു മൺപാത്രമായി
അതിലേയ്ക്കുമൊഴുകി
സമുദ്രം......
മുത്തുചിപ്പികൾ.....
ചാരുശിലകൾ...
ആത്മാവിന്റെ സംഗീതം....
ചിമിഴിലുറങ്ങിയ കവിത.....
പ്രളയം..
യുഗപരിണാമം...
അനന്തമായ ആദിസത്യങ്ങൾ
മറന്ന ചിന്താശക്തിയിൽ
നൂൽവലയങ്ങൾ പോൽ
കുരുങ്ങിയ മനസ്സുകൾ തീർത്ത
അഗ്നികുണ്ഡങ്ങൾ...
ഹോമാഗ്നിയിൽ നിന്നുയർത്തെഴുന്നേറ്റ
ആത്മാവിന്റെ മറുമൊഴികൾ..
മൺകുടങ്ങളിൽ നിറയുന്ന
ഭൂമിയുടെ സമുദ്രം...
അഗ്നിയെയുറക്കുന്ന
സമുദ്രം....
No comments:
Post a Comment