അഗ്നിനക്ഷത്രങ്ങൾ
ആകാശത്തിലെ
നക്ഷത്രങ്ങളുടെ പ്രകാശം
ഒരു നാൾ ഭൂമിയുടെ
വിളക്കിൽ വന്നു നിറയും
നനുത്ത ശരത്ക്കാലരാവിൽ
ആ വിളക്കിൽ നിന്നായിരം
മൺചിരാതുകൾ വീണ്ടും തെളിയും..
ആ മൺചിരാതുകളിൽ നിറയും
നന്മയുടെ പ്രകാശം...
അതിനൊരു പേരുമുണ്ടാവും
അടിവരയിട്ടെഴുതാൻ
കടമ്പിൻപൂവുകൾ വിരിയുന്ന
കാളിന്ദിക്കരികിൽ
അമൃതുമായ് വരും
ഒരു യുഗം...
ഭൂമിയുടെ സുഗന്ധമൊഴുകുന്ന
ധൂപപാത്രങ്ങൾക്കരികിൽ
മൺചിരാതുകളിലെ പ്രകാശധാരയിൽ
നിന്നൊഴുകും ആകാശത്തിലെ
പൂവുകൾ
അഗ്നിനക്ഷത്രങ്ങൾ......
No comments:
Post a Comment