അശോകപ്പൂവുകൾ
പരവതാനിയിലൂടെ
നടന്ന പകലിനെ രാത്രി
ഇരുട്ടുമൂടിയ ഗുഹയിലടച്ചു.
ഇരുളിന്റെ വാതിലുകൾ
കുത്തുവിളക്കുകളുടെ
വെളിച്ചത്തിൽ തുറന്നുവന്ന
ഭൂമിയുടെയരികിൽ
ഓർമകളുടെ തണുത്ത
മഞ്ഞുരുകി മാഞ്ഞു.....
നവംബറിനരികിൽ
നിറം മങ്ങിയ കുറെ
കടലാസുപൂവുകൾ ചിതറി വീണു...
ശരത്ക്കാലത്തിൽ വിരിഞ്ഞു
അശോകപ്പൂവുകൾ
ഓറഞ്ചുനിറത്തിൽ..
അകലെ സന്ധ്യയിലെ
ആകാശത്തിനും
അതേ നിറമായിരുന്നു...
അന്തിത്തിരിയൂതി വിളക്കുമായ്
ഗ്രാമം അറവാതിലടക്കുമ്പോൾ
അരികിൽ നവംബർ
ഭൂമിയുടെ അഗ്രഹാരങ്ങളിലൂടെ
അശോകപ്പൂവുകളിലൂടെ
മെല്ലെ നടന്നു നീങ്ങി.....
No comments:
Post a Comment