Thursday, February 3, 2011

 മൂടൽമഞ്ഞിനിടയിലെ ലോകം

കോപ്പർ ചിമ്മിനിയിലവർ
പൊരിച്ചെടുത്തു മുയൽക്കുട്ടികളെ
പുതുവൽസരാഘോഷം
കാറിന്റെ പിൻഗ്ളാസിലായ്
ഇനിയൊരു കൂട്ടർ പതിപ്പിച്ചു
ഒരു കടലാസ്തുണ്ട്
മിണ്ടാപ്രാണികളോടല്പം ദയയാവാം
രണ്ടിനുമിടയിലായൊഴുകിയ
കാറ്റിനരികിലൂടെ നടക്കുമ്പോൾ
മനസ്സു പറഞ്ഞു
എഴുതിയിടുക ഒരു വരിക്കവിത
കണ്ണുകളടച്ചിരുട്ടാക്കുന്ന
കാടുകൾക്കരികിൽ
നെരിപ്പോടുകൾക്കരികിലെ 
ശിശിരത്തിനായ്
മഞ്ഞുതുള്ളിയിൽ മുങ്ങിയുണരുന്ന
പുൽനാമ്പുകൾക്കായ്....
മൂടൽമഞ്ഞിനിടയിലെ
ലോകമൊരു പുകമറ
ഋതുക്കളങ്ങനെയല്ല
അവരൊന്നുമാരോടും യാചിക്കാറേയില്ല...
മഞ്ഞുതുള്ളികളെ പൂഴ്ത്തിവയ്ക്കാറുമില്ല
മനുഷ്യരങ്ങനെയല്ലല്ലോ
കോപ്പർചിമ്മിനിയിൽ പുകയുയരുന്നു
പരിസ്ഥിതിപാലകർ ചുറ്റിലും
പശതേച്ചൊട്ടിക്കുന്നു
പഴമയുടെ എഴുത്തോലകൾ...

No comments:

Post a Comment