നെയ്യാമ്പൽപൂവുകൾ
ശിശിരമദ്ധ്യാഹ്നചൂടിൽ
പടക്കളങ്ങളിലൂടെ മനസ്സോടുമ്പോൾ
നിർവികാരമായ് നിൽക്കുന്നു
പടയൊഴിഞ്ഞൊരങ്കക്കളം
നെറുകെയും കുറുകെയും
ആവനാഴിയിൽ
നിന്നുമെയ്തോരസ്ത്രങ്ങളാൽ
മൂടിയ സായന്തനത്തിനരികിൽ
ശിശിരം മിഴിയടച്ചിരുന്നു
ഉറങ്ങാനൊരുറക്കുപാട്ടുമായ്
ഗ്രാമം സൂക്ഷിച്ച
ബാല്യത്തിന്നോർമ്മകൾ
കസവിട്ട നേരിയതിൽ
ചന്ദനക്കൂട്ടിൻ സുഗന്ധം.....
രത്നമണ്ഡപങ്ങളിൽ
സ്വരങ്ങളുറങ്ങാതെയൊരുത്സവകൃതി
പാടിയ നേരം
ഊഞ്ഞാൽപ്പടിയിലിരുന്നാടിയ ഗ്രാമം
ഓർമ്മചെപ്പുകളിൽ
നിറച്ചു നെയ്യാമ്പൽപൂവുകൾ
മൃദുവായ പദപദനങ്ങൾ മാഞ്ഞ
നഗരകൂടാരങ്ങളിൽ ചേക്കേറി
അശാന്തിയുടെ ആന്തലുകൾ...
ശിശിരമേ ഗൃഹാതുരത്വമൊരു
മൂടൽമഞ്ഞിൽ മങ്ങുമ്പോൾ
പടകൂട്ടിയെവിടേയ്ക്കോടുന്നു..
നൈലിനരികിലേയ്ക്കോ
സുഗന്ധതൈലങ്ങളിൽ മുങ്ങിയ
ശവകുടീരങ്ങളിലേയ്ക്കോ....
ശിശിരമദ്ധ്യാഹ്നചൂടിൽ
പടക്കളങ്ങളിലൂടെ മനസ്സോടുമ്പോൾ
നിർവികാരമായ് നിൽക്കുന്നു
പടയൊഴിഞ്ഞൊരങ്കക്കളം
നെറുകെയും കുറുകെയും
ആവനാഴിയിൽ
നിന്നുമെയ്തോരസ്ത്രങ്ങളാൽ
മൂടിയ സായന്തനത്തിനരികിൽ
ശിശിരം മിഴിയടച്ചിരുന്നു
ഉറങ്ങാനൊരുറക്കുപാട്ടുമായ്
ഗ്രാമം സൂക്ഷിച്ച
ബാല്യത്തിന്നോർമ്മകൾ
കസവിട്ട നേരിയതിൽ
ചന്ദനക്കൂട്ടിൻ സുഗന്ധം.....
രത്നമണ്ഡപങ്ങളിൽ
സ്വരങ്ങളുറങ്ങാതെയൊരുത്സവകൃതി
പാടിയ നേരം
ഊഞ്ഞാൽപ്പടിയിലിരുന്നാടിയ ഗ്രാമം
ഓർമ്മചെപ്പുകളിൽ
നിറച്ചു നെയ്യാമ്പൽപൂവുകൾ
മൃദുവായ പദപദനങ്ങൾ മാഞ്ഞ
നഗരകൂടാരങ്ങളിൽ ചേക്കേറി
അശാന്തിയുടെ ആന്തലുകൾ...
ശിശിരമേ ഗൃഹാതുരത്വമൊരു
മൂടൽമഞ്ഞിൽ മങ്ങുമ്പോൾ
പടകൂട്ടിയെവിടേയ്ക്കോടുന്നു..
നൈലിനരികിലേയ്ക്കോ
സുഗന്ധതൈലങ്ങളിൽ മുങ്ങിയ
ശവകുടീരങ്ങളിലേയ്ക്കോ....
No comments:
Post a Comment