Sunday, February 6, 2011

കാഴ്ച്ചക്കാരുടെ ലോകം

ഇത് കാഴ്ച്ചക്കാരുടെ ലോകം
പ്രതികരിക്കുന്ന ജീവശ്വാസങ്ങളെ
ശവകുടീരത്തിലാക്കിയുറക്കുന്ന ലോകം
ജീസസ്സ്, സോക്രട്ടീസ്, പ്ളേറ്റോ
എന്നൊക്കെ സ്വയം
ശിരസ്സിലെഴുതിയകത്തളത്തിലിരുന്ന്
പ്രതികരിക്കുന്ന മനസ്സുകളെ
കുരുക്കി വീഴ്ത്തുന്ന ലോകം..
അരികിലുറയുന്നത് ശിശിരമോ
മനുഷ്യത്വമോ
മൗലികതയോ??
പ്രവാചകരായിരം
പ്രകീർത്തനങ്ങളായിരം
ഇതിനിടയിലെവിടെയൊരു
മനുഷ്യൻ????
തേടിയലഞ്ഞൊടുവിലെത്തിയ
കൂടുകളിൽ ചങ്ങലകൾക്കുള്ളിൽ
കെട്ടിപ്പൂട്ടിയിട്ടതാരെയോ
കാഴ്ച്ചക്കാരുടെ ലോകമേ
പ്രതികരിക്കുന്ന വിരൽതുമ്പിൽ
സൂചിയേറ്റുക
പ്രതികരിക്കുന്ന മനസ്സിനെ
കൂട്ടരങ്ങിൽ കൂവിയാർക്കുക
പിന്നെയൊരു നാൽക്കവലയിൽ
കാഴ്ച്ചക്കാരാവാം ...
അതിനപ്പുറമുറയട്ടെ ശിശിരം...
മൂടൽമഞ്ഞിനടിയിൽ....

No comments:

Post a Comment