നക്ഷത്രമിഴിയിലെ കവിത
ചിരപുരാതനമായ
പ്രാചീനസംസ്ക്കാരാവിശിഷ്ടങ്ങളിൽ
സത്യമെന്തേ തിരയുന്നു
നഷ്ടമായ മുഖമോ
എഴുത്തക്ഷരങ്ങളോ
എഴുതിയെഴുതി മുനയൊടിഞ്ഞൊരു
തൂവൽതൂലികയോ
ഒഴുകട്ടെ ലോകമങ്ങനെ
ചിതൽ തിന്നലങ്കോലപ്പെട്ട
ഭൂപടത്തിനുള്ളിൽ
തിരിശ്ശീലയ്ക്ക് പിന്നിലിരിയ്ക്കുന്ന
തോൽപ്പാവക്കൂത്തുകാരനെപ്പോലെയാരോ
നിഴൽ രൂപങ്ങളെ
ചരടിൽ കോർത്തുവലിയ്ക്കുന്നു
പാതയോരത്തൊരു പണിതീരാത്ത
ഗൃഹത്തിൽ ചേക്കേറിയതാരോ
പണിതിട്ടും പണിതിട്ടും പണിതീരാത്ത
ലോക സൗധങ്ങളിൽ
നിന്നിറങ്ങിപ്പോയതാരോ
നിമിഷങ്ങളുടച്ചു വാർക്കുന്ന
കടലാസ്പാളിയിലെ
കടുംകെട്ടുകളെയൊന്നകെയൊരു
നെരിപ്പോടിലെ കനലിൽ തൂവി
നടന്ന ശിശിരകാലസായന്തനത്തിൽ
മൂടൽമഞ്ഞിനിടയിലൂടെ
മിന്നിയ നക്ഷത്രമിഴിയിലൊരുവരിക്കവിത
വിരിയുന്നതു കണ്ടു....
ചിരപുരാതനമായ
പ്രാചീനസംസ്ക്കാരാവിശിഷ്ടങ്ങളിൽ
സത്യമെന്തേ തിരയുന്നു
നഷ്ടമായ മുഖമോ
എഴുത്തക്ഷരങ്ങളോ
എഴുതിയെഴുതി മുനയൊടിഞ്ഞൊരു
തൂവൽതൂലികയോ
ഒഴുകട്ടെ ലോകമങ്ങനെ
ചിതൽ തിന്നലങ്കോലപ്പെട്ട
ഭൂപടത്തിനുള്ളിൽ
തിരിശ്ശീലയ്ക്ക് പിന്നിലിരിയ്ക്കുന്ന
തോൽപ്പാവക്കൂത്തുകാരനെപ്പോലെയാരോ
നിഴൽ രൂപങ്ങളെ
ചരടിൽ കോർത്തുവലിയ്ക്കുന്നു
പാതയോരത്തൊരു പണിതീരാത്ത
ഗൃഹത്തിൽ ചേക്കേറിയതാരോ
പണിതിട്ടും പണിതിട്ടും പണിതീരാത്ത
ലോക സൗധങ്ങളിൽ
നിന്നിറങ്ങിപ്പോയതാരോ
നിമിഷങ്ങളുടച്ചു വാർക്കുന്ന
കടലാസ്പാളിയിലെ
കടുംകെട്ടുകളെയൊന്നകെയൊരു
നെരിപ്പോടിലെ കനലിൽ തൂവി
നടന്ന ശിശിരകാലസായന്തനത്തിൽ
മൂടൽമഞ്ഞിനിടയിലൂടെ
മിന്നിയ നക്ഷത്രമിഴിയിലൊരുവരിക്കവിത
വിരിയുന്നതു കണ്ടു....
No comments:
Post a Comment