മഞ്ഞു വീണ ജാലകവിരിയ്ക്കരികിൽ
പലനാളായിയിങ്ങനെ..
ഒന്നിൽനിന്നൊഴുകിയൊരായിരമായി
പിന്നെയതിരിട്ടിച്ചതങ്ങനെയങ്ങനെ
കൈയിലൊതുങ്ങാനാവാതെയൊരു
കടലായ് മാറി
ഇനിയുമാ വിവേകത്തിന്റെ
തീരമണലിലെങ്ങോ വീണ
ആ ധ്യാന്യമണി
തേടിക്കൊണ്ടേയിരിക്കുക...
എഴുതിയിടാനനേകം
തൂക്കുപലകളരികിലുള്ളപ്പോൾ
അവടെയും പതിച്ചിടാം
ആനുകാലികതത്വങ്ങൾ
കനൽവർണ്ണം പുതച്ച
നെരിപ്പോടിനരികിൽ
തീ കാഞ്ഞിരിക്കുമ്പോൾ
ശിശിരവുമെഴുതിയേക്കാം
മഞ്ഞുപുടവകളിൽ
വഴിമാറിയൊഴുകാത്ത
കടലിന്റെ കഥ..
തീരങ്ങളതൊരിക്കൽ
പറഞ്ഞു
തിരയിളകിയാടിയൊരു
തുലാവർഷമഴയിൽ...
പിന്നെയൊരു
ശരത്ക്കാലസന്ധ്യയിൽ
അസ്തമയം....
മഞ്ഞു വീണ ജാലകവിരിയ്ക്കരികിൽ
പാതിയൊഴിഞ്ഞ കൂടകൾ
ആയാസപ്പെട്ടു നിറയ്ക്കുന്നതാരോ
പകൽവെളിച്ചത്തിലും
മുഖപടമിടുന്നതാരോ.....
പലനാളായിയിങ്ങനെ..
ഒന്നിൽനിന്നൊഴുകിയൊരായിരമായി
പിന്നെയതിരിട്ടിച്ചതങ്ങനെയങ്ങനെ
കൈയിലൊതുങ്ങാനാവാതെയൊരു
കടലായ് മാറി
ഇനിയുമാ വിവേകത്തിന്റെ
തീരമണലിലെങ്ങോ വീണ
ആ ധ്യാന്യമണി
തേടിക്കൊണ്ടേയിരിക്കുക...
എഴുതിയിടാനനേകം
തൂക്കുപലകളരികിലുള്ളപ്പോൾ
അവടെയും പതിച്ചിടാം
ആനുകാലികതത്വങ്ങൾ
കനൽവർണ്ണം പുതച്ച
നെരിപ്പോടിനരികിൽ
തീ കാഞ്ഞിരിക്കുമ്പോൾ
ശിശിരവുമെഴുതിയേക്കാം
മഞ്ഞുപുടവകളിൽ
വഴിമാറിയൊഴുകാത്ത
കടലിന്റെ കഥ..
തീരങ്ങളതൊരിക്കൽ
പറഞ്ഞു
തിരയിളകിയാടിയൊരു
തുലാവർഷമഴയിൽ...
പിന്നെയൊരു
ശരത്ക്കാലസന്ധ്യയിൽ
അസ്തമയം....
മഞ്ഞു വീണ ജാലകവിരിയ്ക്കരികിൽ
പാതിയൊഴിഞ്ഞ കൂടകൾ
ആയാസപ്പെട്ടു നിറയ്ക്കുന്നതാരോ
പകൽവെളിച്ചത്തിലും
മുഖപടമിടുന്നതാരോ.....
No comments:
Post a Comment