ശിശിരത്തിനരികിൽ
തുടക്കം മുതലൊടുക്കം
വരെയങ്ങനെയൊരു മഷിപ്പാടിൽ
മുങ്ങിത്തോർത്തിയെത്തും
നിറപ്പൊട്ടുകളോയീലോകം
ആകെചുരുട്ടിക്കൂട്ടിവളച്ചൊടിച്ചിത്തിരി
ചായം തൂത്തുവിട്ടാലരികിൽ
മിന്നുമസത്യവുമൊരുകീർത്തിമുദ്രപോൽ
പിന്നെയെഴുതാം കാലക്ഷേപപ്പെട്ട
കോട്ടകളുടെയവശിഷ്ടങ്ങൾക്കരികിൽ
അവിടെയും തൂവിയിടാമിത്തിരിചായം
ഒടുവിൽ വഴിമാറിവഴിമാറിയൊഴുകിയൊരു
പാറക്കെട്ടിൽ ചിന്നിച്ചിതറിയപുഴപോലെ..
അതിനാലിനി കടലിനരികിലിരിയ്ക്കാം
അസ്തമയത്തിന്റെ ചമയങ്ങൾ കാണാം
മിന്നുമാടയാഭരണങ്ങളിലുണർന്നുവരുന്ന
സന്ധ്യയെ കാണാം
പിന്നെയീശിശിരത്തിനരികിൽ
മുത്തുച്ചിപ്പികളിലുറഞ്ഞ മഞ്ഞുതുള്ളികളിൽ
മിന്നുന്ന നക്ഷത്രദീപങ്ങളെ
മിഴിയിലാക്കിയൊരു യാത്രപോകാം
കടലിലൂടെ...
തുടക്കം മുതലൊടുക്കം
വരെയങ്ങനെയൊരു മഷിപ്പാടിൽ
മുങ്ങിത്തോർത്തിയെത്തും
നിറപ്പൊട്ടുകളോയീലോകം
ആകെചുരുട്ടിക്കൂട്ടിവളച്ചൊടിച്ചിത്തിരി
ചായം തൂത്തുവിട്ടാലരികിൽ
മിന്നുമസത്യവുമൊരുകീർത്തിമുദ്രപോൽ
പിന്നെയെഴുതാം കാലക്ഷേപപ്പെട്ട
കോട്ടകളുടെയവശിഷ്ടങ്ങൾക്കരികിൽ
അവിടെയും തൂവിയിടാമിത്തിരിചായം
ഒടുവിൽ വഴിമാറിവഴിമാറിയൊഴുകിയൊരു
പാറക്കെട്ടിൽ ചിന്നിച്ചിതറിയപുഴപോലെ..
അതിനാലിനി കടലിനരികിലിരിയ്ക്കാം
അസ്തമയത്തിന്റെ ചമയങ്ങൾ കാണാം
മിന്നുമാടയാഭരണങ്ങളിലുണർന്നുവരുന്ന
സന്ധ്യയെ കാണാം
പിന്നെയീശിശിരത്തിനരികിൽ
മുത്തുച്ചിപ്പികളിലുറഞ്ഞ മഞ്ഞുതുള്ളികളിൽ
മിന്നുന്ന നക്ഷത്രദീപങ്ങളെ
മിഴിയിലാക്കിയൊരു യാത്രപോകാം
കടലിലൂടെ...
No comments:
Post a Comment