പാരിജാതപ്പൂവുകൾക്കരികിൽ
ഇടവഴിയിലുപേക്ഷിച്ച
കല്ലുമുൾച്ചീളുകൾക്ക് മീതേ
മണലും ടാർമഷിയും തൂവി
മോടികൂട്ടിയപ്പോളതൊരു
നഗരപാതയായി
പൂമരങ്ങൾ മുറിച്ചിട്ട
പാതയോരത്തിനരികിലൂടെ
നടന്നു നീങ്ങിയ ഋതുക്കളുടെ
ചെപ്പിൽ നിന്നും
ശിശിരമുണർന്നെഴുനേറ്റപ്പോൾ
ദ്വയാർഥങ്ങളുടെ കൂട്ടരങ്ങിലെ
അരോചകമായ
അസത്യങ്ങളിലുലഞ്ഞ്
മനസ്സിൽ നിന്നും
ദയ മാഞ്ഞുപോകുന്നുവോ
ചുമരിനരികിൽ,
നടന്നുനീങ്ങുന്ന വഴിയിൽ,
ജാലകവിരിക്കരികിൽ
ഒളിപാർക്കുന്നത്
കാരുണ്യമോ, പുഴയോ
കാലത്തിന്റെ രഥചക്രങ്ങളോ?
ഇടവഴിയ്ക്കരികിൽ
പാരിജാതപ്പൂവുകൾക്കരികിൽ
മൂടൽമഞ്ഞിനപ്പുറം മായുന്നത്
മരീചികയോ, സത്യമോ???
ഇടവഴിയിലുപേക്ഷിച്ച
കല്ലുമുൾച്ചീളുകൾക്ക് മീതേ
മണലും ടാർമഷിയും തൂവി
മോടികൂട്ടിയപ്പോളതൊരു
നഗരപാതയായി
പൂമരങ്ങൾ മുറിച്ചിട്ട
പാതയോരത്തിനരികിലൂടെ
നടന്നു നീങ്ങിയ ഋതുക്കളുടെ
ചെപ്പിൽ നിന്നും
ശിശിരമുണർന്നെഴുനേറ്റപ്പോൾ
ദ്വയാർഥങ്ങളുടെ കൂട്ടരങ്ങിലെ
അരോചകമായ
അസത്യങ്ങളിലുലഞ്ഞ്
മനസ്സിൽ നിന്നും
ദയ മാഞ്ഞുപോകുന്നുവോ
ചുമരിനരികിൽ,
നടന്നുനീങ്ങുന്ന വഴിയിൽ,
ജാലകവിരിക്കരികിൽ
ഒളിപാർക്കുന്നത്
കാരുണ്യമോ, പുഴയോ
കാലത്തിന്റെ രഥചക്രങ്ങളോ?
ഇടവഴിയ്ക്കരികിൽ
പാരിജാതപ്പൂവുകൾക്കരികിൽ
മൂടൽമഞ്ഞിനപ്പുറം മായുന്നത്
മരീചികയോ, സത്യമോ???
paarijaathppoovukalkkarikil njaanum
ReplyDelete