മഴക്കാലമരങ്ങൾക്കരികിൽ
എഴുത്തോലകളിലെ
വിജ്ഞാനത്തിനൊരു
തുളസിപ്പൂവിന്റെ നൈർമല്യവും
കൽപ്പെട്ടിയിലെ
ചെമ്പകപ്പൂവിന്റെ
സുഗന്ധവുമായിരുന്നു..
മഴക്കാലമരങ്ങൾക്കരികിൽ
തുള്ളിപെയ്യും മഴയിലൊരുമ്മറപ്പടിയിൽ
മഴകണ്ടിരിക്കുമ്പോൾ
നനുത്ത മണ്ണിന്റെ ഗന്ധം
പൂശിയ ഗ്രാമമൊരു
കിനാവിലെന്നപോൽ
മനസ്സിനെ വലയം ചെയ്തിരുന്നു
പൂമുഖപ്പടിയിലിരുന്നൊരു
പൂക്കാലത്തെയറിയാൻ
നാഴികമണിയിലുടക്കിയ
നഗരത്തിനെവിടെ സമയം
ചുറ്റുമോടുന്ന
ക്ഷമ തീരെയില്ലാത്ത
നഗരപാതയിലെവിടെയോ
ഘടികാരങ്ങളോടുന്നു
അടുത്ത നാൽക്കവലയിലിടറിവീഴാൻ..
സ്വതന്ത്ര്യരാജ്യത്തിന്റെ
പടിവാതിലിൽ
ഇന്ത്യയുടെ ഭൂപടവുമൊരു
ത്രിവർണപതാകയും
ചുരുട്ടിക്കൂട്ടി തെരുവിലേയ്ക്കിട്ട്
തീറെഴുതിയെടുത്തൊരു കൂട്ടർ
സ്വാതന്ത്ര്യം...
അരികിൽ ഭിക്ഷയാചിക്കുന്നതാരോ
സ്വാതന്ത്ര്യസ്വപ്നങ്ങളെഴുതിതോർത്തിയ
കടലാസുതുണ്ടുകളോ
നിഴൽക്കൂടകളിൽ നിറയുന്ന
മൗനമോ?
മുനമ്പിലെ മഹാസാഗരമോ?
മഴക്കാലമരങ്ങൾക്കരികിൽ
ഗ്രാമപാതയിലൂടെ നടക്കുമ്പോൾ
സ്വാതന്ത്ര്യമൊരു മഞ്ഞുതുള്ളിയായ്
മനസ്സിൽ വിരിയുന്നു.....
എഴുത്തോലകളിലെ
വിജ്ഞാനത്തിനൊരു
തുളസിപ്പൂവിന്റെ നൈർമല്യവും
കൽപ്പെട്ടിയിലെ
ചെമ്പകപ്പൂവിന്റെ
സുഗന്ധവുമായിരുന്നു..
മഴക്കാലമരങ്ങൾക്കരികിൽ
തുള്ളിപെയ്യും മഴയിലൊരുമ്മറപ്പടിയിൽ
മഴകണ്ടിരിക്കുമ്പോൾ
നനുത്ത മണ്ണിന്റെ ഗന്ധം
പൂശിയ ഗ്രാമമൊരു
കിനാവിലെന്നപോൽ
മനസ്സിനെ വലയം ചെയ്തിരുന്നു
പൂമുഖപ്പടിയിലിരുന്നൊരു
പൂക്കാലത്തെയറിയാൻ
നാഴികമണിയിലുടക്കിയ
നഗരത്തിനെവിടെ സമയം
ചുറ്റുമോടുന്ന
ക്ഷമ തീരെയില്ലാത്ത
നഗരപാതയിലെവിടെയോ
ഘടികാരങ്ങളോടുന്നു
അടുത്ത നാൽക്കവലയിലിടറിവീഴാൻ..
സ്വതന്ത്ര്യരാജ്യത്തിന്റെ
പടിവാതിലിൽ
ഇന്ത്യയുടെ ഭൂപടവുമൊരു
ത്രിവർണപതാകയും
ചുരുട്ടിക്കൂട്ടി തെരുവിലേയ്ക്കിട്ട്
തീറെഴുതിയെടുത്തൊരു കൂട്ടർ
സ്വാതന്ത്ര്യം...
അരികിൽ ഭിക്ഷയാചിക്കുന്നതാരോ
സ്വാതന്ത്ര്യസ്വപ്നങ്ങളെഴുതിതോർത്തിയ
കടലാസുതുണ്ടുകളോ
നിഴൽക്കൂടകളിൽ നിറയുന്ന
മൗനമോ?
മുനമ്പിലെ മഹാസാഗരമോ?
മഴക്കാലമരങ്ങൾക്കരികിൽ
ഗ്രാമപാതയിലൂടെ നടക്കുമ്പോൾ
സ്വാതന്ത്ര്യമൊരു മഞ്ഞുതുള്ളിയായ്
മനസ്സിൽ വിരിയുന്നു.....
No comments:
Post a Comment