Friday, February 4, 2011

നിഴൽക്കൂടകൾ

വൃക്ഷനിഴലുകൾ തണലേകും
മനുഷ്യരും  പണിയും നിഴൽക്കൂടുകൾ..
അനവസരത്തിൽ...
കാണുന്നുവോയീ
പ്രാഗത്ഭ്യമെന്നൊരു
മൗനധ്വനിയുമുണ്ടാവുമതിനരികിൽ
നിഴൽക്കൂടുകൾ പലനിലയിലാവുമ്പോൾ
ചിലരത്ഭുതപ്പെട്ടേയ്ക്കാം
പ്രദക്ഷിണവഴിയിലെത്രയോ
ഗ്രഹണനിഴൽപ്പാടുകൾ
കണ്ടിരിക്കുന്നു ഭൂമി
നാട്യങ്ങളാടുന്നരികിലോരു ലോകം
നാട്യങ്ങൾക്ക് തുടിയിടുന്ന
മഷിപ്പാടുകളുടെ വേറൊരു ലോകം
നാട്യങ്ങളുടെ നിഴൽക്കൂടയിലൂടെ
താഴെവീണുടയുന്നതൊരു ലോകം
മുഖപടങ്ങളിൽനിന്നിടറിവീഴുന്നതാരുടെ മുഖം
അതിനെന്ത്
അരികിലിനിയുമുണ്ടല്ലോ
അനേകം മുഖങ്ങൾ..
ഋതുക്കളാരോടുമൊരു
കുടന്ന പൂവ് യാചിക്കുന്നില്ലല്ലോ
ദൈവങ്ങളുടെ മുൻപിൽ പോലും
യാചിക്കാനിഷ്ടമില്ലാത്തവർക്കെന്തിനൊരു
ഭിക്ഷാപാത്രം...

ശിശിരം ഭൂമിയുടെ വിരൽതുമ്പിൽ
മഞ്ഞുതുള്ളികളിറ്റിക്കുമ്പോൾ
നിഴൽക്കൂടയുമായ്
അസ്തമയചക്രവാളത്തിനരികിൽ
ദൈവസ്തുതിഗീതങ്ങളെഴുതുന്നതാരോ?

No comments:

Post a Comment