Thursday, July 1, 2010

ത്രിജടയിൽ, കൈലാസത്തിൽ
രുദ്രമന്ത്രങ്ങൾ ചൊല്ലും
തിങ്കൾക്കലയിൽ വിടരുന്ന
നിലാവിൻ വെൺപൂവുകളൊഴുകും
ഹിമാലയസാനുവിൽ
മഞ്ഞിൻകണമുണർത്തും
പുണ്യാഹത്തിൽ,
പരിശുദ്ധിയിൽ,
പഞ്ചാക്ഷരിയിൽ
നക്ഷത്രങ്ങൾ
ഭ്രമണതാളം നിർത്തി
മിഴിയിലാവാഹിയ്ക്കും
ശിവതാണ്ഡവത്തിന്റെ
ദ്രുതതാളത്തിൽ
വീണ്ടുമുണരും പ്രപഞ്ചത്തിൻ
തുടിയിലുണരുന്ന കാലമേ
ഹിമശൃംഗശൈലത്തിൽ
മഞ്ഞിൽ പൂണ്ട രഥചക്രങ്ങൾ
തേടിയെത്രനാൾ നടന്നു നീ
രുദ്രതാളമുണരും
കൈലാസത്തിൽ....

No comments:

Post a Comment